നൊമ്പരമായി ഇവാൻ; മരിച്ചത് മണിമല സ്വദേശികളുടെ ദത്തുപുത്രൻ; വർഷങ്ങളായി മക്കളില്ലാത്തിരുന്ന ദമ്പതികൾ ഒരു വർഷം മുൻപാണ് ഇവാനെ ദത്തെടുത്തത്; മുത്തശ്ശിയുടെയും കൊച്ചുമകൻ്റെയും സംസ്കാരം ഉച്ചയ്ക്ക് രണ്ടിന്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കവണാറ്റിന്‍കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരൻ്റെയും മുത്തശ്ശിയുടെയും മരണം നാടിന് നൊമ്പരമാകുന്നു.

മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ, ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റിന്‍ (70) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി കുട്ടികളില്ലാത്തിരുന്ന ലിജോയും ഭാര്യയും ഒരുവർഷം മുൻപാണ് ഇവാനെ ദത്തെടുത്തത്. ലാളിച്ച് കൊതി തീരും മുൻപേ ആ ജീവനും നിലച്ചു.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കുമരകം കവണാറ്റിന്‍ കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കിലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. മണിമലയില്‍ നിന്നും അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച രാവിലെയാണ് ഇവാന്‍ മരിച്ചത്, മോളി വൈകിട്ടും. ഇരുവരുടെയും സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍ നടക്കും.