play-sharp-fill
കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യു​ടെ പു​തി​യ പാലം ഭക്തജനങ്ങൾക്കായി തുറന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യു​ടെ പു​തി​യ പാലം ഭക്തജനങ്ങൾക്കായി തുറന്നു

സ്വന്തം ലേഖിക

കാ​ഞ്ഞി​ര​പ്പ​ള്ളി: നിർമ്മാണം പൂർത്തീകരിച്ച കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യു​ടെ പു​തി​യ പാ​ലത്തിന്റെ ഉത്ഘാടനവും വെഞ്ചിരിപ്പ് കർമ്മവും കാഞ്ഞിരപ്പള്ളി മുൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ​മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍
നി​ര്‍​വഹിച്ചു.

കെ​.കെ റോ​ഡും അ​ക്ക​ര​പ്പ​ള്ളി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ പാ​ലം തുറന്നത്തോടെ ഭക്തജനങ്ങൾക്ക് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ തിരക്കൊഴിവാക്കി എളുപ്പത്തിൽ പള്ളിയിൽ എത്തുവാനും തിരികെ പോകുവാനും സാധിക്കും.
ദേ​ശീ​യ​പാ​ത​യി​ൽ​ നി​ന്നു നേ​രി​ട്ട് പ​ഴ​യ​പ​ള്ളി ഗ്രൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടി​ല്ലാ​തെ
ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കും. ഇ​ട​വ​ക ജനങ്ങളുടെയും, മറ്റ് വിശ്വാസ സമൂഹത്തിന്റെയും സ​ഹ​ക​ര​ണ​ത്തോ​ടെ​യാണ് പാ​ലം പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​ക്ക​ര​പ്പ​ള്ളി​യി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടി നി​ർ​മി​ച്ചി​ട്ടു​ള്ള​താ​ണ് ഈ ​പാ​ലം.

ഏ​ക​ദേ​ശം 500 വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ചടങ്ങിൽ കത്തീദ്രൽ ചർച്ച് വികാരി റവ. ഫാ. വർഗ്ഗീസ്‌ പരിന്തിരി,മറ്റ് വൈദീക ശ്രേഷ്ഠർ, ജനപ്രതിനിധികൾ വിശ്വാസി സമൂഹം തുടങ്ങിയവർ പങ്കെടുത്തു.