കെ റെയിലിന് കേന്ദ്രാനുമതിയുണ്ടെന്നും പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി; പ്രചരണത്തിനായി അൻപത് ലക്ഷം കൈപുസ്തകങ്ങൾ പുറത്തിറക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം അനുമതി നല്‍കിയെന്നും റെയില്‍വേ ബോര്‍ഡ് കെ റെയിലിന് അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി.

കെ റെയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുമെന്ന വാദം അടിസ്ഥാന രഹിതമാണ്. വികസന പദ്ധതികള്‍ക്കായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്തിലില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നത് ഏവരും അംഗീകരിക്കുന്ന കാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തുടനീളമുള്ള യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത് ബിസിനസ്, സാങ്കേതികം,ടൂറിസം തുടങ്ങിയ മേഖലകളെ പരിപോഷിപ്പിക്കുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാകില്ല.
ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാകുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു.എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കികൊണ്ടായിരിക്കും ഭൂമി ഏറ്റെടുക്കല്‍ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോൾ തുടക്കത്തിലുണ്ടാകുന്ന ആശങ്കയും പ്രചരണവും മറികടന്നുകൊണ്ട് അവ നടപ്പിലാക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാണ് ഗെയില്‍,പവര്‍ ഹൈവേ,ജലപാത എന്നീ പദ്ധതികൾ.

പദ്ധതി സംബന്ധിച്ച്‌ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജനപ്രതിനിധികളുടെ അഭിപ്രായങ്ങളും കണക്കിലെടുക്കും.

അതേസമയം, പദ്ധതിയുടെ പ്രചാരണാര്‍ത്ഥം 50 ലക്ഷം കൈപുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. പൗര പ്രമുഖരുമായുള്ള ചര്‍ച്ചകള്‍ക്കും പൊതുയോഗങ്ങള്‍ക്കും ശേഷമാണ് കൈപുസ്തകമിറക്കാന്‍ തീരുമാനമായത്.