play-sharp-fill
കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിര കെ മുരളീധരന്‍

കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിര കെ മുരളീധരന്‍

തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം ഐ.സി.യുവിൽ നിന്ന് കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐ.സി.യുവിൽ ആക്കാൻ ശ്രമം നടക്കുന്നതായി കെ.മുരളീധരൻ. കോൺഗ്രസ് പുനഃസംഘടനാ പട്ടികയ്ക്കെതിരെയായിരുന്നു ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.

കെ.പി.സി.സി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ തമ്മിൽ സമവായത്തിലെത്തി. പട്ടികയും അന്തിമമായിരുന്നു. ഇത് ഹൈക്കമാൻഡിന് കൈമാറാനിരിക്കെയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ മുരളീധരൻ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.