
പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘തീര്‍പ്പ്’ റിലീസിന് തയ്യാറെടുക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു.
റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അവസാന ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അബ്ദുള്ള മരക്കാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group