ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്, എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല; വ്യത്യസ്ത വെളിപ്പെടുത്തലുമായി  ജോയ് മാത്യു

ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്, എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല; വ്യത്യസ്ത വെളിപ്പെടുത്തലുമായി ജോയ് മാത്യു

സ്വന്തം ലേഖകൻ

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാചന്ദ്രകുമാറിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ആക്രമണം അതിജീവിച്ച നടിയുടെ കുറിപ്പ് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നു.

അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായെന്ന അതിജീവിതയുടെ വാക്കുകള്‍ ഇന്നലെ നിരവധി പേര്‍ പങ്കുവെക്കുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ നടന്‍ ജോയ് മാത്യുവും വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ‘ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്.എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല’എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നടിയുടെ പോസ്റ്റ് പങ്കുവെക്കുകയുണ്ടായി.എന്നാല്‍ ആരും തന്നെ ദിലീപിനെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തിയിട്ടില്ല.

നിലവിൽ മറ്റാരും തന്നെ ഈ വിഷയത്തെ കുറിച്ച് വാചാലരാവാത്ത സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനാത്മകമായ കുറിപ്പ് ശ്രേദ്ധേയമാകുന്നത്.