
സ്വന്തം ലേഖകൻ
പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ ജോജു ജോർജ് ഒരു പാൻ ഇന്ത്യൻ ചിത്രത്തിൽ നായകനായി എത്തുകയാണ്. നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസ്’എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച അഭിപ്രായമാണ്ലഭിക്കുന്നത്.
ജോജു ജോർജ്,രമ്യാ നമ്പീശൻ,അനിൽ നെടുമങ്ങാട്,അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ എത്തുന്നുണ്ട്മ.


Whatsapp Group 1 | Whatsapp Group 2 |Telegram Group
ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ചിത്രം ഒരു സറ്റയർ ആയാണ് ഒരുക്കുന്നത്.
കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
ജോജു നായകനായി എത്തിയ നായാട്ട്, മധുരം എന്നീ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങി പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയവയാണ്.

അത്കൊണ്ട് തന്നെ പീസ് എന്ന ചിത്രത്തിനും വലിയ സ്വീകരണം പ്രേക്ഷകരിൽ നിന്നും ലഭിക്കുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.



