video
play-sharp-fill

‘ജോണി ആന്റണി മലയാള സിനിമയിലെ മഹേന്ദ്രസിങ് ധോണി’

‘ജോണി ആന്റണി മലയാള സിനിമയിലെ മഹേന്ദ്രസിങ് ധോണി’

Spread the love

സംവിധായകരായും അഭിനേതാക്കളായും പ്രേക്ഷകരുടെ ഇടയിൽ ജനപ്രീതി നേടിയ രണ്ട് അഭിനേതാക്കളാണ് ബേസിൽ ജോസഫും ജോണി ആന്‍റണിയും. ഓണത്തിന് തീയേറ്ററുകളിലെത്തുന്ന പാൽതു ജാൻവർ എന്ന സിനിമയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ജോണി ആന്‍റണി മലയാള സിനിമയുടെ ധോണിയാണെന്ന് ബേസിൽ പറഞ്ഞു. “ജോണിച്ചേട്ടനില്ലാതെ ഒരു മലയാള സിനിമ ഇറങ്ങുന്നില്ല, മാച്ച് ഫിനിഷറാണ്. വെറും ജോണി ആന്റണിയല്ല, മഹേന്ദ്രസിങ് ജോണിയാണ് അദ്ദേഹം ഇപ്പോൾ. അദ്ദേഹത്തിന് വരാൻ പറ്റാതിരുന്നതിനാലാണ് ന്നാ താൻ കേസ് കൊട് ൽ എന്നെ അഭിനയിപ്പിച്ചതെന്നും” ബേസിൽ തമാശയായി പറഞ്ഞു.

യാദൃച്ഛികമായാണ് താൻ അഭിനയത്തിലേക്ക് വന്നതെന്നും എപ്പോഴും സംവിധാനത്തിന് പ്രാധാന്യം നൽകുന്നതെന്നും ബേസിൽ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group