സർക്കാരിൻ്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഉടൻ അപേക്ഷിക്കാനുള്ള മികച്ച സര്‍ക്കാര്‍ ജോലികളുടെ പട്ടിക അറിയാം….
സ്വന്തം ലേഖിക
തിരുവനന്തപുരം: സർക്കാരിൻ്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ് തസ്തികകളിലേക്കുള്ള യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്റെ (UPSC) ഒഴിവ് മുതല്‍ സയന്റിസ്റ്റ് തസ്തികകളിലേക്കുള്ള ഡിആര്‍ഡിഒയുടെ റിക്രൂട്മെന്റ് വരെ, കൂടാതെ മറ്റു പല മികച്ച സര്‍കാര്‍ ജോലികള്‍ക്കും ഉടനെ അപേക്ഷിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു പി എസ് സി
അസിസ്റ്റന്റ് എക്സിക്യുടീവ് എന്‍ജിനീയര്‍ അടക്കമുള്ള തസ്തികകളിലേക്കാണ് നിയമനം. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 30 ആണ്.
ഡിആര്‍ഡിഒ
ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), റിക്രൂട്മെന്റ് ആന്‍ഡ് അസസ്മെന്റ് സെന്റര്‍ (ആര്‍എസി) സയന്റിസ്റ്റ് (സി, ഡി/ഇ, എഫ്) തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഡിആര്‍ഡിഒ ആര്‍എസിന്റെ ഔദ്യോഗിക സൈറ്റായ rac.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഐപിബിഎസ്
ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (IPBS) റിക്രൂട്മെന്റ് വിജ്ഞാപനം പുറത്തിറക്കി, ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ റിക്രൂട്മെന്റ് വിജ്ഞാപനം പുറത്തിറക്കി, യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് – ഡാറ്റ സയന്റിസ്റ്റ് അടക്കമുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുകളില്‍ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാം.
എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ
എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ (AAI) ജൂനിയര്‍ എക്സിക്യൂടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ്
ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് (IAF) എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനുള്ള (AFCAT) ഓണ്‍ലൈന്‍ അപേക്ഷാ ഫോം പുറത്തിറക്കി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഎഫ്‌സിഎടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30-ന് വൈകുന്നേരം അഞ്ച് മണി. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് പരീക്ഷ 2022 ഓഗസ്റ്റ് 26, 27, 28 തീയതികളില്‍ നടത്തും.