ആദായനികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്ദാനം: തട്ടിയെടുത്തത് പതിമൂന്ന് ലക്ഷം രൂപ; യുവാവ് അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ശ്രീകാര്യത്ത് ആദായനികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍.

വെള്ളായണി പാലപ്പൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് ശ്രീകാര്യം പൊലീസിന്‍റെ പിടിയിലായത്. ശ്രീകാര്യം സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജ ഐഡി കാര്‍ഡുകളും നിര്‍മ്മിച്ചു. വിവിധ കേന്ദ്രസ‍ര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തത്.

പാളയത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു ഷിബിന്‍ രാജ്. തിരുവല്ലം സ്റ്റേഷന്‍ പരിധിയില്‍ 15 ലക്ഷംരൂപയുടെ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.