
2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ജാസ്മിന് വെങ്കലം
ബര്‍മിങ്ങാം: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ 60 കിലോഗ്രാം ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ജാസ്മിൻ ലംബോറിയ വെങ്കലം നേടി.
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യന്‍ താരം ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജെമ്മ പെയ്ജിനെ കീഴടക്കിയാണ് വെങ്കലം നേടിയത്. മത്സരം 3-2ന് ജാസ്മിൻ സ്വന്തമാക്കി. 20 കാരിയായ ജാസ്മിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ജാസ്മിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ഇനിയും മെഡലുകൾ വരാനുണ്ട്. അമിത് പംഘൽ, മുഹമ്മദ് ഹുസ്സമുദ്ദീൻ, രോഹിത് ടോക്കാസ്, സാഗർ അഹ്ലവാദ്, നീതു ഘംഗസ്, നിഖാത് സരിൻ തുടങ്ങിയ ബോക്സർമാർ ഇതിനകം മെഡലുകൾ നേടിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0