ജനങ്ങളുടെ പരാതി നേരിട്ട് കേൾക്കാൻ കേരള പര്യടനത്തിനൊരുങ്ങി ബെഹ്‌റ

Spread the love

സ്വന്തം ലേഖകൻ

തിരുവന്തപുരം: പോലീസ് സേനയ്ക്കെതിരെ ഉയരുന്ന തുടരെയുള്ള വിവാദങ്ങൾപോലീസ് സേനയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയോ എന്ന് പരിശോധിക്കാൻ സംസ്ഥാന പോലീസ് മേധാവി ജനങ്ങളെ കാണാൻ രംഗത്തെത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും ഡിജിപി ലോക്നാഥ് ബെഹ്റ അദാലത്ത് നടത്തും. ഒന്നാം ഘട്ടം അടുത്തമാസമാണ് നടത്തുന്നത്. കൊല്ലം റൂറലിൽ ആഗസ്റ്റ് 16നും കാസർകോട് 20നും വയനാട് 21നും ആലപ്പുഴയിൽ 30നും പത്തനംതിട്ടയിൽ 31നുമാണ് അദാലത്ത് നടക്കുക.

ജില്ലാ പോലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും അദാലത്തിൽ പങ്കെടുക്കും. പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലകളിൽ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന പോലീസ് മേധാവിയുടെ സന്ദർശന വിവരവും അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും സമയവും സന്ദർശിച്ച വിവരവും വിവിധ മാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.