കാല്‍നൂറ്റാണ്ടിലേറെയായി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച കലാകാരന് വിട; ചലച്ചിത്ര നിർമാതാവ് ജയ്‌സൺ ഇളങ്ങുളത്തിന് കണ്ണിരില്‍ കുതിര്‍ന്ന അന്ത്യാഞ്‌ജലി അര്‍പ്പിച്ച് നാടും സിനിമാലോകവും
ഇളങ്ങുളം: ചലച്ചിത്ര നിർമാതാവ് ജയ്‌സൺ ഇളങ്ങുളത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാരംഗത്തെ പ്രമുഖർ. കാല്‍നൂറ്റാണ്ടിലേറെയായി സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്‌ത ജയ്‌സണ്‍ ഇളങ്ങുളത്തിന് ജന്മനാടും സിനിമാലോകവും കണ്ണിരില്‍ കുതിര്‍ന്ന അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.
നടനും സംവിധായകനും നിർമാതാവുമായ ലാൽ, നടി നമിത പ്രമോദ്, നിർമാതാക്കളായ രഞ്ജിത്ത്, രാഗേഷ്, സാബു ചെറിയാൻ, ആന്റോ ജോസഫ്, ഗിരീഷ് വൈക്കം തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. എം.എൽ.എ.മാണി സി.കാപ്പനുവേണ്ടി കുടുംബാംഗങ്ങളെത്തി റീത്ത് സമർപ്പിച്ചു. സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖർ കൊച്ചിയിൽ ആശുപത്രിയിലെത്തിയും അന്തിമോപചാരമർപ്പിച്ചു.
എറണാകുളത്തെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ ജയ്‌സണിന്റെ മൃതദേഹം ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞാണ് ഇളങ്ങുളം പന്തലൂര്‍ വീട്ടിലെത്തിച്ചത്. തുടര്‍ന്നാണ് ഇളങ്ങുളം പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചത്. സിനിമാരംഗത്തെ ഒട്ടേറെ പ്രമുഖര്‍ കൊച്ചിയില്‍ ആശുപത്രിയിലെത്തിയും അന്തിമോപചാരമര്‍പ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1996 മുതല്‍ പ്രൊഡക്ഷന്‍ മാനേജര്‍, ലെയ്‌സണ്‍ ഓഫീസര്‍, കണ്‍ട്രോളര്‍, പ്ര?ഡക്ഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങി വിവിധ മേഖലകളില്‍ സിനിമാരംഗത്തുണ്ടായിരുന്നു ജയ്‌സണ്‍. ശൃംഗാരവേലന്‍, ജമ്‌നാപ്യാരി, ഓര്‍മയുണ്ടോ ഈ മുഖം, ലവകുശ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായിരുന്നു. മാണി സി.കാപ്പന്‍ നിര്‍മിച്ച സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചാണ് ഈ രംഗത്തേക്കെത്തിയത്.
റിട്ട.വില്ലേജ് അസിസ്‌റ്റന്റ് പൊന്‍കുന്നം ഇളങ്ങുളം പന്തല്ലൂര്‍ പി.എം.ജോസഫിന്റെ മകനാണ്. അമ്മ: മേരി ജോസഫ്(റിട്ട.അധ്യാപിക), കൊരട്ടി കുറുവാമൂഴി കൊണ്ടാട്ടുപറമ്പില്‍ കുടുംബാംഗമാണ്. ഭാര്യ: റൂബിന(നഴ്‌സ്, അബുദാബി), ഇളങ്ങുളം കുടകശ്ശേരില്‍ കോവുകുന്നേല്‍ കുടുംബാംഗമാണ്. മകള്‍: പുണ്യ ജയ്‌സണ്‍(വിദ്യാര്‍ഥിനി). ജെയേഷ് ജോസഫാണ് ജെയ്‌സണിന്റെ ഏകസഹോദരന്‍.