കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞും തടവുകാര്‍: ജയില്‍ മേധാവിക്ക് ജയിലിനുള്ളില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്‌

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജയില്‍ മേധാവിയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി തടവുകാര്‍.

ജയില്‍ ആസ്ഥാനകാര്യ ഡി.ഐ.ജി എസ് സന്തോഷിന്റെ വിരമിക്കലിനെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ജയില്‍ അന്തേവാസികള്‍ അത്യപൂര്‍വമായ യാത്രയയപ്പ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയപ്പെട്ട ഉദ്യോഗസ്ഥനെ കെട്ടിപ്പിടിച്ചും വിതുമ്പിക്കരഞ്ഞുമാണ് ജയില്‍ ഡി.ഐ.ജിയെ തടവുകാര്‍ യാത്രയാക്കിയത്.

‘മറ്റേതെങ്കിലും ഒരു ജോലി പോലെയല്ല ജയില്‍ വകുപ്പിലെ ജോലി. മനസുകൊണ്ട് ജോലി ചെയ്ത്, മനസുകൊണ്ട് അന്തേവാസികള്‍ ഏറ്റുവാങ്ങുന്ന ജോലിയാണിത്. കുടുംബങ്ങളിലെ ബന്ധങ്ങള്‍ക്ക് സമാനമായ, വൈകാരികമായ ബന്ധമാണ് ജയില്‍ അന്തേവാസികള്‍ക്കും പൊലീസുകാര്‍ക്കും ഇടയിലുള്ളത്. ജയില്‍ അന്തേവാസികള്‍ക്ക് തന്നോടുള്ള സ്‌നേഹമാണ് അവര്‍ പ്രകടിപ്പിച്ചത്. അവരോടെല്ലാം വിടപറയേണ്ടി വരുന്നതില്‍ ഏറെ സങ്കടമുണ്ട്. അതുകൊണ്ടാണ് യാത്രയയപ്പില്‍ കണ്ണുനിറഞ്ഞത്’ സന്തോഷ് പറഞ്ഞു.