video
play-sharp-fill
ഒളിവില്‍ കഴിയവേ വീട്ടിലെത്തിയെന്ന് രഹസ്യവിവരം; ഇര്‍ഷാദ് കൊലക്കേസിലെ പ്രധാന കണ്ണികളിലൊരാള്‍ പിടിയില്‍

ഒളിവില്‍ കഴിയവേ വീട്ടിലെത്തിയെന്ന് രഹസ്യവിവരം; ഇര്‍ഷാദ് കൊലക്കേസിലെ പ്രധാന കണ്ണികളിലൊരാള്‍ പിടിയില്‍

സ്വന്തം ലേഖിക

മലപ്പുറം: പെരുവണ്ണാമുഴി പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി മലപ്പുറത്ത്‌ പിടിയില്‍.

കേസിലെ പ്രധാന കണ്ണികളില്‍ ഒരാളായ വഴിക്കടവ് സ്വദേശി ജുനൈദ് എന്ന ബാവയാണ് പിടിയിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന് പുറത്തും വയനാട്ടിലുമായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വഴിക്കടവിലെ വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വീട്ടില്‍ വെച്ചാണ് പിടിയിലായത്. ഇര്‍ഷാദ് കൊലപാതക കേസിലെ പ്രധാന കണ്ണിയാണ് ജുനൈദ്. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച സംഘത്തില്‍ ജുനൈദും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

കൊലക്കുറ്റം ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇതോടെ സ്വര്‍ണ്ണക്കടത്ത് കൊലപാതക കേസില്‍ 12 പേര്‍ അറസ്റ്റിലായി.
ജൂലൈ 6 നാണ് ഇര്‍ഷാദിനെ കാണാതായത്. പിന്നീട് കൊയിലാണ്ടി തീരത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്‍റേതാണെന്ന് ഡി എന്‍ എ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്.

നേരത്തെ മേപ്പയൂര്‍ സ്വദേശി ദീപകിന്‍റേതെന്ന് കരുതി ഈ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലുള്ളവരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരം ലഭിച്ചത്.