സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍
ഇറാൻ : പരസ്യങ്ങളിൽ സ്ത്രീകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തി. അടുത്തിടെ ഐസ്ക്രീം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇനി മുതൽ സ്ത്രീകളെ പരസ്യങ്ങളിൽ അഭിനയിക്കാൻ അനുവദിക്കേണ്ടെന്ന് തീരുമാനമുണ്ടായത്.
ഐസ്ക്രീം ബ്രാൻഡായ മാഗ്നത്തിന്‍റെ പരസ്യത്തിൽ ഒരു യുവതിയാണ് അഭിനയിച്ചത്. പക്ഷേ, അവരുടെ ശിരോവസ്ത്രം അയഞ്ഞ നിലയിലായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത് .ഇത്തരം പരസ്യങ്ങള്‍ സ്ത്രീയുടെ പവിത്രതയെ പരിഹസിക്കുന്നതാണെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ വാദം.
Third Eye News K
0