video
play-sharp-fill
ഐപിഎല്‍; ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ്

ഐപിഎല്‍; ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ്

ബംഗളൂരു: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സിനു 14 റണ്‍സ് ജയം. ടോസ് നേടിയ സണ്‍റൈസേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി.

നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാന്‍ മാത്രമാണ് ഹൈദരാബാദിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞത്. എബി ഡിവില്യേഴ്‌സ്(36 പന്തില്‍ 69 റണ്‍സ്), മൊയീന്‍ അലി(34 പന്തില്‍ 65 റണ്‍സ്), ഗ്രാന്‍ഡ്‌ഹോം(17 പന്തില്‍ 40 റണ്‍സ്), സര്‍ഫ്രാസ് ഖാന്‍(എട്ട് പന്തില്‍ 22നോട്ടൗട്ട്) എന്നിവരാണ് റോയല്‍ ചലഞ്ചേഴ്‌സിനായി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(42 പന്തില്‍ 81 റണ്‍സ് ), മനീഷ് പാണ്ഡ(38 പന്തില്‍ 62 നോട്ടൗട്ട്) എന്നിവര്‍ ആക്രമണം നയിച്ചെങ്കിലും 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group