കുടിവെള്ളം ചോദിച്ച്‌ എത്തിയ ഇതര സംസ്ഥാനക്കാരന്‍ ഗൃഹനാഥനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്നു

കുടിവെള്ളം ചോദിച്ച്‌ എത്തിയ ഇതര സംസ്ഥാനക്കാരന്‍ ഗൃഹനാഥനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്നു

സ്വന്തം ലേഖിക

ആലപ്പുഴ: കുടിവെള്ളം ചോദിച്ച്‌ എത്തിയ ഇതര സംസ്ഥാനക്കാരന്‍ ഗൃഹനാഥനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്നു.

മുഹമ്മ ലക്ഷ്മി സദനത്തില്‍ ബാലാനന്ദന്‍റെ വീട്ടിലാണ് സംഭവം നടന്നത്. വെളളം എടുക്കാന്‍ ബാലാനന്ദന്‍ അടുക്കളയിലേക്ക് പോയപ്പോള്‍ മോഷ്ടാവ് വീട്ടില്‍ കയറി പേഴ്‌സിലിരുന്ന 3500 രൂപ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ട് മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ബാലാനന്ദനെ മുറിയില്‍ പൂട്ടിയ ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു.