
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം.പോക്സോ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വിതുര മേമല സ്വദേശിയായ പ്രിൻസ് (23) ആണ് പിടിയിലായത്. കുട്ടിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരന്തര പീഡനത്തിന് വിധേയയാക്കുകയായിരുന്നു.
ഒരു വർഷം മുമ്പാണ് പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. കൂടുതൽ അടുപ്പം സ്ഥാപിച്ചെടുത്ത പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് വച്ച് കാണാൻ തുടങ്ങി. സ്കൂളിലേക്ക് പോകും വഴി കുട്ടിയെ പലയിടത്തും ചെറുയാത്ര കൊണ്ടുപോകുന്നതിനിടെ പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടിലടക്കം പല സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കി.
ഇടയ്ക്കിട അവധിയായതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രിൻസ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പ്രിൻസിനെതിരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.