ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു; പുതിയ നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രയെന്ന് പ്രധാനമന്ത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ‘വിക്രാന്ത്’ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു.

രാവിലെ ഒന്‍പതരയോടെ കൊച്ചിയിലെ കപ്പല്‍ശാലയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയന്‍, നാവികസേനാ മേധാവി അഡ്‌മിറല്‍ ആര്‍ ഹരികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന് ശേഷം കമ്മിഷനിംഗിന് മുന്‍പായി നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്തു. കൊളോണിയല്‍ മുദ്രകള്‍ പൂര്‍ണമായി നീക്കിയ പതാകയാണ് പ്രകാശനം ചെയ്തത്.