play-sharp-fill
ഇന്ത്യയില്‍ മിനിറ്റില്‍ 30 കുട്ടികള്‍ ജനിക്കുന്നു; മതം നോക്കാതെ  ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണം; ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഇന്ത്യയില്‍ മിനിറ്റില്‍ 30 കുട്ടികള്‍ ജനിക്കുന്നു; മതം നോക്കാതെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണം; ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

സ്വന്തം ലേഖിക

ന്യൂഡൽഹി: ഇന്ത്യയില്‍ മിനിറ്റില്‍ 30 കുട്ടികള്‍ ജനിക്കുന്നുവെന്നും മതം നോക്കാതെ ജനസംഖ്യാ നിയന്ത്രണം എല്ലാവരിലും നടപ്പാക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്.

ജനസംഖ്യാ നിയന്ത്രണ ബില്‍ ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ പരിമിതമായ വിഭവങ്ങള്‍ ഉണ്ട്. ചൈനയില്‍ ‘ഒരു കുട്ടി നയം’ നടപ്പിലാക്കി ജനസംഖ്യ നിയന്ത്രിക്കുകയും വികസനം കൈവരിക്കുകയും ചെയ്തു.

ചൈനയില്‍ മിനിറ്റില്‍ 10 കുട്ടികള്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ ജനിക്കുന്നത് 30 കുട്ടികളാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നാം ചൈനയുമായി മത്സരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

മതമോ വിഭാഗമോ നോക്കാതെ ബില്ല് എല്ലാവര്‍ക്കും ഇടയില്‍ നടപ്പാക്കണം. അത് പാലിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുത്. അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.