video
play-sharp-fill

ഇന്ത്യയില്‍ 5G അടുത്ത മാസം മുതൽ; തീയതി പ്രഖ്യാപിച്ചു; ആദ്യഘട്ടത്തില്‍ 80 ശതമാനം ഉപഭോക്താക്കളിലേക്കും 5G സേവനങ്ങള്‍ എത്തിക്കും

ഇന്ത്യയില്‍ 5G അടുത്ത മാസം മുതൽ; തീയതി പ്രഖ്യാപിച്ചു; ആദ്യഘട്ടത്തില്‍ 80 ശതമാനം ഉപഭോക്താക്കളിലേക്കും 5G സേവനങ്ങള്‍ എത്തിക്കും

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്യത്ത് 5G സേവനങ്ങള്‍ക്ക് ഒക്‌ടോബര്‍ 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിടും.

ദേശീയ ബ്രോഡ്ബാന്റ് മിഷനാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്. രാജ്യത്തെ 80 ശതമാനം ഉപഭോക്താക്കളിലേക്കും 5G സേവനങ്ങള്‍ എത്തിക്കാനാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല വിദേശ രാജ്യങ്ങളും നിരവധി വര്‍ഷങ്ങള്‍ എടുത്താണ് 50 ശതമാനം 5G സര്‍വീസ് എന്ന ലക്ഷ്യത്തിലെത്തിയതെന്നും, ഇന്ത്യയ്‌ക്ക് അനായാസമായി ആ തടസം മറികടക്കാന്‍ കഴിഞ്ഞുവെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു.

5G സേവനം ആരംഭിക്കുന്നതോടെ ഇന്ത്യന്‍ സാങ്കേതിക രംഗം അഭൂതപൂര്‍വമായ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നാണ് വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്. 2023നും 2040നും ഇടയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് 455 ബില്യണ്‍ ഡോളറിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.