സ്വാതന്ത്ര്യസമര സേനാനി എം.കെ. രവീന്ദ്രൻ വൈദ്യർക്ക് സർക്കാരിന്റെ ആദരം; വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യരെ സംസ്ഥാന സർക്കാർ ആദരിച്ചു.

മങ്കുഴിയിലെ വീട്ടിലെത്തി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസാണ് ആദരിച്ചത്. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസു കുട്ടി, ജൂനിയർ സൂപ്രണ്ട് സി. അനിൽ കുമാർ, വില്ലേജ് ഓഫീസർ ജയ് മാത്യു, എം.കെ. രവീന്ദ്രന്റെ പത്നി സരോജിനി രവീന്ദ്രൻ, മക്കളായ ലൈലമ്മ പീതാംബരൻ, വൽസമ്മ രഞ്ജിത്ത്, എം.ആർ. ഷാജി എന്നിവർ പങ്കെടുത്തു.
വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തി രണ്ടാമത്തെ വയസിൽ സ്വാതന്ത്ര്യ സമരരംഗത്ത് എത്തിയ എം.കെ. രവീന്ദ്രൻ സമരത്തിന്റെ ഭാഗമായി നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2003 ൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ഡൽഹിയിൽ ആദരിച്ചിരുന്നു. തൊണ്ണൂറ്റിയാറുകാരനായ എം.കെ. രവീന്ദ്രൻ മകൻ എം.ആർ. ഷാജിക്കൊപ്പമാണ് താമസം.

ക്വിറ്റ് ഇന്ത്യാ സമര വാർഷികത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എയും ജനപ്രതിനിധികളും ചേർന്ന് ആദരിച്ചിരുന്നു.