സുള്ളി ഡീല്‍സ് ആപ് കേസ്;  ആറ് മാസത്തിന് ശേഷം ആദ്യ അറസ്റ്റ്; സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് സൂചന

സുള്ളി ഡീല്‍സ് ആപ് കേസ്; ആറ് മാസത്തിന് ശേഷം ആദ്യ അറസ്റ്റ്; സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് സൂചന

സ്വന്തം ലേഖിക

ഡൽഹി: സുള്ളി ഡീല്‍സ് ആപ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.

സുള്ളി ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തില്‍ മധ്യപ്രദേശില്‍ നിന്നും
ഓംകരേഷ് താക്കൂര്‍ എന്നയാളാണ് അറസ്റ്റിലായത്. സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഈ ആപ്പുമായി ബന്ധപ്പെട്ട് കേരളത്തിലും കേസെടുത്തിരുന്നു.

‘സുള്ളി ഡീല്‍സ്’ എന്ന ആപ്പിലാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നുമടക്കം ശേഖരിച്ച സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് വില്‍പനയ്ക്ക് എന്ന് പരസ്യം ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രവും ഉള്‍പ്പെടുന്നു.

ഓപ്പണ്‍ സോഴ്​സ്​ പ്ലാറ്റ്​ഫോമായ ജിറ്റ്​ഹബ്​ വഴിയുള്ള​ ആപ്​ ആണിത്. പരാതികളെ തുടര്‍ന്ന് ഇത് അടച്ചുപൂട്ടിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ് ദുരുപയോഗം ചെയ്തിരിക്കുന്നത്.