video

00:00

മോന്‍സന്‍ മാവുങ്കലുമായി ബന്ധം: ഐജി ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി; 90 ദിവസത്തേക്കാണ് സസ്‍പെന്‍ഷന്‍ നീട്ടിയത്

മോന്‍സന്‍ മാവുങ്കലുമായി ബന്ധം: ഐജി ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി; 90 ദിവസത്തേക്കാണ് സസ്‍പെന്‍ഷന്‍ നീട്ടിയത്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതില്‍ നടപടി നേരിടുന്ന ഐജി ഗുഗുലത്ത് ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി.

90 ദിവസത്തേക്കാണ് സസ്‍പെന്‍ഷന്‍ നീട്ടിയത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തത്.

മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണന് എതിരെ ശക്തമായ തെളിവുകള്‍ പുറത്ത് വന്നിരുന്നു.

മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ഇടനിലക്കാരന്‍ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണന്‍ ആണ്.