പ്രസവിച്ചു മൂന്നാഴ്ച്ചയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങി; ഒന്നര മാസത്തിനുശേഷം ഭര്‍ത്താവ് പോലീസ് പിടിയില്‍; പ്രതി ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖിക
തൃശൂര്‍: പ്രസവിച്ചു മൂന്നാഴ്ച്ചയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര മാസത്തിനുശേഷം പിടിയില്‍.
തളിക്കുളം സ്വദേശി ഹഷിതയെ കൊലപ്പെടുത്തിയ കേസിലാണു കാട്ടൂര്‍ സ്വദേശി മുഹമ്മദ് ആസിഫ് അറസ്റ്റിലായത്. ഒളിവില്‍പ്പോയ പ്രതിയെ ചങ്ങരംകുളത്തു നിന്നാണു പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഗസ്റ്റ് ഇരുപതിനായിരുന്നു കൊലപാതകം. ഹഷിത പ്രസവിച്ചു മൂന്നാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ലഹരിമരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു മുഹമ്മദ് ആസിഫെന്ന് പൊലീസ് പറഞ്ഞു.
തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ പ്രസവാനന്തര വിശ്രമത്തിലായിരുന്നു ഹഷിത. കുഞ്ഞിനെ കാണാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ആസിഫ്. ബാഗില്‍ കരുതിയിരുന്ന വാളെടുത്ത് ഹഷിതയെ വെട്ടുകയായിരുന്നു.
തടയാന്‍ ശ്രമിച്ച ഭാര്യാപിതാവ് നൂര്‍ദിനെയും വെട്ടി. കൊലയ്ക്കു ശേഷം ഇയാള്‍ ബാഗ് ഉപേക്ഷിച്ചു മുങ്ങി. ചികിത്സയിലിരിക്കെ പിറ്റേന്നാണു ഹഷിത മരിച്ചത്.