video
play-sharp-fill

താമസം ഒറ്റയ്ക്ക്; കിണറ്റിൽ കണ്ടെത്തിയ സരസമ്മയുടെ മരണം കൊലപാതകം തന്നെ; നഷ്ടപ്പെട്ട കമ്മൽ സ്വർണക്കടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പിടിവീണത് അയൽവാസിയ്ക്ക്

താമസം ഒറ്റയ്ക്ക്; കിണറ്റിൽ കണ്ടെത്തിയ സരസമ്മയുടെ മരണം കൊലപാതകം തന്നെ; നഷ്ടപ്പെട്ട കമ്മൽ സ്വർണക്കടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പിടിവീണത് അയൽവാസിയ്ക്ക്

Spread the love


സ്വന്തം ലേഖകൻ

മാന്നാർ: വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെവീട്ടിൽ സരസമ്മ (85) ആണ് മരിച്ചത്. നവംബർ 28നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒറ്റയ്ക്കു താമസിക്കുകയായിരുന്നു സരസമ്മ. ഇവരുടെ സ്വർണക്കമ്മൽ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ചെവിയിൽ മുറിവും ഉണ്ടായി.

കൊലപാതകം എന്ന് സൂചന ലഭിച്ചതോടെ കാരാഴ്മ, ചെന്നിത്തല പ്രദേശത്തുള്ള അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു.

കഴിഞ്ഞദിവസം ഈ കമ്മലുകൾ സമീപത്തുള്ള യുവാവ് ചെന്നിത്തലയിലെ സ്വർണക്കടയിൽ വിൽക്കാൻ കൊണ്ടുപോയി. പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് ഇയാളുമായി എത്തിയ പൊലീസ് സരസമ്മയുടെ വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തി.