വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ അപമാനിക്കാൻ ശ്രമം; കല്ലറ സ്വദേശി കടുത്തുരുത്തി പോലീസിൻ്റെ പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലറ പെരുന്തുരുത്ത് കൊല്ലംപറമ്പ് ഭാഗത്ത് പാട്ടത്തിൽ വീട്ടിൽ ഗോപി മകൻ രഞ്ജിത്ത് (38) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ വിപിൻ ചന്ദ്രൻ, ജയകുമാർ, എ.എസ്.ഐ ഷഫീനബീവി, സി.പി.ഓ ധനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.