video
play-sharp-fill

ഹോം നേഴ്സിംഗ് അസോസിയേഷന്റെ നേതാവിന് അടിച്ച് മൂത്താൽ സംഘടനാ ബോധം ഉണരും; പിന്നെ നട്ടപ്പാതിരായ്ക്ക് സംഘടനയിലെ സ്ത്രീകളെ വിളിച്ച് അസഭ്യവും സെക്സും കലർന്ന ഭാഷയിൽ സംസാരിക്കണം;  നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്ത്;  അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയോഗം കഴിഞ്ഞ് തലസ്ഥാനത്തുനിന്ന് കോട്ടയത്തേക്ക് മടങ്ങവേ  മൂത്രശങ്ക തോന്നിയ നേതാവ്  വാഹനം നിർത്തിച്ച് തൊട്ടടുത്ത് കണ്ട വീട്ടിലേക്ക്  നടന്നു; “അടിച്ച് മൂത്ത് നാലുകാലിൽ” ആയിരുന്ന നേതാവ് വീടിന്റെ കോളിംഗ് ബെൽ അടിച്ച ശേഷം  കാത്തുനിന്നു; വീട്ടുകാർ പുറത്തിറങ്ങി വരാത്തതിനെ തുടർന്ന് നിലവിളക്ക് കത്തിച്ചു വെച്ചിരുന്ന സിറ്റൗട്ടിലേക്ക് മൂത്രമൊഴിച്ചു നേതാവ്: അടി കിട്ടാതെ നേതാവിനെയും താങ്ങിപ്പിടിച്ച് ജീവനും കൊണ്ടോടിയ കഥയിങ്ങനെ…..!!

Spread the love

എറണാകുളം : ഹോം നേഴ്സിംഗ് അസോസിയേഷന്റെ നേതാവിന് അടിച്ച് മൂത്താൽ  സംഘടനാ ബോധം ഉണരും. പിന്നെ നട്ടപ്പാതിരായ്ക്ക് സംഘടനയിലെ സ്ത്രീകളെ വിളിച്ച് അസഭ്യവും സെക്സും കലർന്ന ഭാഷയിൽ സംസാരിക്കാതെ നേതാവിന് ഉറക്കം വരില്ല.  നേതാവിന്റെ ലീലാവിലാസത്തെ തുടർന്ന് സഹികെട്ട നിരവധി വനിതാ അംഗങ്ങളാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ നെറികെട്ട സംസ്കാരം വെച്ചുപുലർത്തുന്ന നേതാവാണ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം കിട്ടിയില്ലെങ്കിൽ സ്റ്റീയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വേണമെന്ന വാശിയിൽ നിൽക്കുന്നത്.

ഹോം നേഴ്സിംഗ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയോഗം കഴിഞ്ഞ് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് മടങ്ങിയപ്പോൾ നേതാവ് കാണിച്ചത് ശുദ്ധ പോക്രിത്തരമാണ്. അന്ന് അടി കിട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

കഥ പഴയതാണെങ്കിലും പറയാതിരിക്കാൻ കഴിയില്ല. നേതാവിന് ഒപ്പം കാറിൽ ഉണ്ടായിരുന്നത് നാല് പേരാണ്. തിരുവനന്തപുരം മുതൽ മൂക്കറ്റം വെള്ളത്തിലായിരുന്ന സംസ്ഥാന പ്രസിഡണ്ട് കൂടിയായ നേതാവിന് ചെങ്ങന്നൂരിൽ എത്തിയപ്പോൾ മൂത്രശങ്ക തോന്നി. കുറ്റം പറയാൻ പറ്റത്തില്ലല്ലോ. ? അകത്തോട്ട് പോയതൊക്കെ പുറത്തോട്ട് പോകേണ്ടേ…?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എനിക്ക് മുള്ളണമെന്ന് നേതാവ് ഡ്രൈവറോട് പറഞ്ഞു. ആളില്ലാത്ത ഒതുക്കമുള്ള സ്ഥലത്തെത്തുമ്പോൾ വാഹനം നിർത്താമെന്ന് ഡ്രൈവർ പറഞ്ഞു. പക്ഷേ നേതാവ് സമ്മതിച്ചില്ല. ഗത്യന്തരമില്ലാതെ ഡ്രൈവർ വാഹനം നിർത്തി കൊടുത്തു.

വാഹനം നിർത്തിയതിന് പിന്നാലെ തൊട്ടടുത്ത് കണ്ട വീട്ടിലേക്ക് നേതാവ് നടന്നു. കൂടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മറ്റൊരു നേതാവും പോയി. അടിച്ചു മൂത്ത് നാലുകാലിൽ നടക്കുന്ന സംസ്ഥാന പ്രസിഡണ്ടിനെ താഴെ വീഴാതെ നോക്കണമല്ലോ. ?

വീടിൻ്റെ മുറ്റത്തെത്തിയ നേതാവ് കോളിംഗ് ബെൽ അടിച്ച ശേഷം കാത്തുനിന്നു. രണ്ട് മിനിറ്റ് കാത്തുനിന്നിട്ടും വീട്ടുകാർ പുറത്തിറങ്ങി വന്നില്ല. സിറ്റൗട്ടിൽ നിലവിളക്ക് കത്തിച്ച് വെച്ചിരിക്കുന്നത് കണ്ടതോടെ വീട്ടിൽ ആളുണ്ടെന്ന് നേതാവിന് മനസ്സിലായി.

വീട്ടുകാർ പുറത്തിറങ്ങി വരാത്തതിൻ്റെ കലിപ്പിൽ നിലവിളക്ക് കത്തിച്ചു വെച്ചിരുന്ന സിറ്റൗട്ടിലേക്ക് മൂത്രമൊഴിച്ചു നേതാവ് . നേതാവിന്റെ തന്തയില്ലായ്മ കണ്ട് കൂടെ നിന്നവർ അന്തംവിട്ടു. പിന്നെ നേതാവിനെ വട്ടം പിടിച്ച് ഒറ്റ ഓട്ടമായിരുന്നു.

ജീവനും കൊണ്ട് വാഹനത്തിൽ കയറി ചെങ്ങന്നൂരിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു കൂടെ ഉണ്ടായിരുന്നവർ. ചെങ്ങന്നൂരിൽ നിന്ന് വിട്ട വാഹനം പിന്നെ നിർത്തിയത് കോട്ടയത്താണ്. നേതാവിന്റെ തോന്ന്യവാസം കണ്ട് വാഹനത്തിൽ ഉണ്ടായിരുന്ന സംഘടനയിലെ മുതിർന്ന നേതാവും ഇപ്പോഴും കോട്ടയത്ത് സജീവമായി നിൽക്കുന്നതുമായ അംഗം നേതാവിനെ വിളിച്ച തെറിക്ക് കൈയ്യും കണക്കും ഇല്ല. ഇമ്മാതിരി പണി കാണിച്ച നേതാവാണ് താൻ വലിയ മാന്യൻ ആണെന്ന് പറഞ്ഞ് നടക്കുന്നത്.

(കഥയിൽ സംശയം ഉള്ളവർക്ക് കോട്ടയത്തെയും പത്തനംതിട്ടയിലെയും മുതിർന്ന നേതാക്കന്മാരോട് ചോദിച്ചാൽ സംശയം തീരും)

Tags :