play-sharp-fill
27 വർഷമായി ഗുജറാത്തിൽ ഭരണം നിലനിർത്തുന്ന ബിജെപിക്ക് ഇത്തവണയും വൻ ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ;  വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ; ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി ഇന്നറിയാം

27 വർഷമായി ഗുജറാത്തിൽ ഭരണം നിലനിർത്തുന്ന ബിജെപിക്ക് ഇത്തവണയും വൻ ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ; ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി ഇന്നറിയാം

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി ഇന്നറിയാം.

27 വർഷമായി ഭരണം നിലനിർത്തുന്ന ബിജെപിക്ക് ഇത്തവണയും വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ.ഹിമാചൽ പ്രദേശിലും ബിജെപിക്ക് ഭരണത്തുടർച്ചയെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ട് മണിയ്ക്കാണ് ആരംഭിക്കുന്നത്. ഗുജറാത്തിൽ 182 ഒബ്‌സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിരിക്കുന്നത്.

ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.