video
play-sharp-fill

“അദ്ധ്യാപനം എന്നത് ഗൗരവമുള‌ള ഒരു ജോലിയാണ്; എന്‍ എസ് എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല’; പ്രിയാ വര്‍ഗീസിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

“അദ്ധ്യാപനം എന്നത് ഗൗരവമുള‌ള ഒരു ജോലിയാണ്; എന്‍ എസ് എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല’; പ്രിയാ വര്‍ഗീസിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേ‌റ്റ് പ്രൊഫസര്‍ നിയമന പ്രശ്‌നത്തില്‍ സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനോട് ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി ഹൈക്കോടതി.

 എന്‍എസ്‌എസ് പ്രവര്‍ത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌റ്റുഡന്റ് ഡയറക്‌ടറായി ഡെപ്യൂട്ടേഷനിലുള‌ള കാലയളവില്‍ പഠിപ്പിച്ചിരുന്നോ എന്ന് കോടതി പ്രിയയോട് ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുള‌ള ഒരു ജോലിയാണെന്ന് പറഞ്ഞ കോടതി എന്‍എസ്‌എസ് കോര്‍ഡിനേറ്റര്‍ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി.

അദ്ധ്യാപന പരിചയം എന്നാല്‍ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വര്‍ഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. പ്രിയാ വര്‍ഗീസിന്റെ അദ്ധ്യാപന പരിചയം പരിശോധിച്ചതില്‍ വ്യക്തതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല രജിസ്‌ട്രാറോടും കോടതി നിലപാടറിയിച്ചിരുന്നു.

പത്ത് വര്‍ഷം അദ്ധ്യാപന പരിചയമാണ് അസോസിയേ‌റ്റ് പ്രൊഫസര്‍ക്ക് വേണ്ടതെന്നും പ്രിയാ വര്‍ഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.