ഇത്തരം സംഭവങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും; ഈ രീതിയില്‍ അല്ല ജനങ്ങള്‍ പ്രതികരിക്കേണ്ടത്; കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവത്തിൽ ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ നടന്ന സംഭവത്തിൽ സ്വമേധയാ കേസെടുത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ.

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. ഈ രീതിയില്‍ അല്ല ജനങ്ങള്‍ പ്രതികരിക്കേണ്ടത്. ഗൗരവതരമായ ഇത്തരം സംഭവങ്ങള്‍ ആവര്‍‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. ആശുപത്രികളില്‍ രാത്രിസമയത്ത് പൊലീസ് സുരക്ഷയും സിസിടിവി സംവിധാനവും ഏര്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.

അതേസമയം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.