ഹേമ കമ്മിറ്റി പഠിക്കാൻ മൂന്നംഗ സമിതി; പൂര്‍ത്തിയായാല്‍ സമഗ്ര നിയമനിര്‍മ്മാണമെന്ന് മന്ത്രി രാജീവ് ഡബ്ല്യുസിസി അംഗങ്ങളോട്

Spread the love

സ്വന്തം ലേഖകൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ സമഗ്ര നിയമനിര്‍മ്മാണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിയമ മന്ത്രി പി.രാജീവ്.

വെള്ളിയാഴ്ച ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രി
പി. രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ ചര്‍ച്ചയിലാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമ കല്ലിങ്കല്‍, രഞ്ജിനി, ദീദി ദാമോദരന്‍, സംഗീത ജനചന്ദ്രന്‍, ദിവ്യ ഗോപിനാഥ്, തുടങ്ങിയവരാണ് മന്ത്രിയെ കണ്ടത്. നേരത്തെ ഡബ്ല്യുസിസി അംഗങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയെ കണ്ടിരുന്നു.

എന്‍ക്വയറി കമ്മീഷന്‍ നിയമ പ്രകാരമുള്ള കമ്മീഷന്‍ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ ടേബില്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പി.സതീദേവി അറിയിച്ചത്.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമായ
എല്ലാ ഇടപെടലും നടത്തുമെന്നും സതീദേവി അറിയിച്ചിരുന്നു.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രൊഡക്ഷന്‍ ഹൗസുകളുടേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.