” മകന് പ്രായപൂര്‍ത്തിയായി; അച്ഛന്‍ ആരെന്ന് അവന്‍ അറിയണം; ഡിഎന്‍എ ഫലം ഉടന്‍ പുറത്തുവിടണം”; ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം കടുപ്പിച്ച് ബിഹാര്‍ സ്വദേശിനി; മുംബൈ കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കി
സ്വന്തം ലേഖിക
മുംബൈ: പീഡന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം ശക്തമാക്കി ഇരയായ ബിഹാര്‍ സ്വദേശിനി.
ഡിഎന്‍എ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് യുവതി ബോംബെ ഹൈക്കോടതിയെ വീണ്ടും സമീപിച്ചു.
പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിനെതിരെയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നേരത്തെ ഇക്കാര്യം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതു കോവിഡ് ലോക്ഡൗണ്‍ മൂലം പരിഗണിച്ചിരുന്നില്ല. ഇതില്‍ അടിയന്തര നടപടിയെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ദിവസം തന്നെ യുവതിയുടെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.
കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രണ്ടര വര്‍ഷം മുന്‍പ് ബോംബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്.
2019 ജൂലൈയില്‍ ടെസ്റ്റ് നടത്തിയെങ്കിലും 17മാസത്തിന് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ അത് കോടതിക്ക് കൈമാറുകയായിരുന്നു. ഈ ഫലമാണ് പുറത്ത് വിടണമെന്ന് യുവതി ആവശ്യപ്പെടുന്നത്.
ബിഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13നാണ് ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളോളം പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി.
തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കുട്ടിക്ക് പ്രായപൂര്‍ത്തിയായയെന്നും അതിനാല്‍ അച്ഛന്‍ ആരെന്ന് അവന്‍ അറിയണമെന്നുമാണ് യുവതി നിലപാട് എടുത്തത്. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്.
നേരത്തെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതി ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടത്. 2019 ജൂലൈ 29 ന് ബൈക്കുളയിലെ ജെജെ ആശുപത്രിയില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിള്‍ ശേഖരിച്ചു. മാസങ്ങള്‍ക്ക് ശേഷം സീല്‍ ചെയ്ത കവറില്‍ ഫലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.