തെക്കൻ ജില്ലകളില്‍ ക്വട്ടേഷന്‍; ഒന്‍പതംഗ സംഘം അറസ്റ്റില്‍; പിടിയിലായത് ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ഗുണ്ടാ-ക്വട്ടേഷന്‍ നടത്തുന്ന ഒന്‍പതംഗ ഗുണ്ടാസംഘത്തെ കായംകുളം പൊലീസ് അറസ്റ്റു ചെയ്തു.

ക്വട്ടേഷന്‍ പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയ്ക്കാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തിയൂര്‍ എരുവ ഇല്ലത്ത് പുത്തന്‍ വീട്ടില്‍ (ജിജീസ് വില്ല) തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖ് (27), പത്തിയൂര്‍ എരുവ ചെറുകാവില്‍ കിഴക്കതില്‍ വീട്ടില്‍ വിഠോബ ഫൈസല്‍ (27), കായംകുളം ചേരാവള്ളി ഓണമ്പള്ളില്‍ വീട്ടില്‍ സമീര്‍ (30), കരുനാഗപ്പള്ളി തൊടിയൂര്‍ ഇടയിലെ വീട്ടില്‍ ഹാഷിര്‍ (32), നൂറനാട് പാലമേല്‍ കുറ്റിപറമ്പില്‍ ഹാഷിം (32), കോമളപുരം എട്ടു കണ്ടത്തില്‍ വീട്ടില്‍ മാട്ട കണ്ണന്‍ എന്ന് വിളിക്കുന്ന കണ്ണന്‍ (30), മാവേലിക്കര പല്ലാരിമംഗലം ചാക്കൂര്‍ വീട്ടില്‍ ഉമേഷ് (30), ഓച്ചിറ മേമന ലക്ഷ്മി ഭവനത്തില്‍ കുക്കു എന്ന് വിളിക്കുന്ന മനു (28), കായംകുളം വരിക്കപ്പള്ളില്‍ വീട്ടില്‍ ഷാന്‍ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ, കായംകുളം, ഓച്ചിറ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് ഈ ഗുണ്ടാ സംഘം.

കാപ്പാ പ്രകാരം നാടുകടത്തിയ വിഠോബ ഫൈസലും, തക്കാളി ആഷിഖും ഉത്തരവ് ലംഘിച്ചാണ് ജില്ലയില്‍ പ്രവേശിച്ച്‌ ഈ സംഘത്തിനൊപ്പം കൂടിയത്.

ഇരുവര്‍ക്കുമെതിരെ കാപ്പാനിയമം ലംഘിച്ചതിലേക്ക് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇവര്‍ ആസൂത്രണം ചെയ്ത പദ്ധതി പൊളിക്കാനായതായി ജില്ലാ പൊലീസ് മേധാവി ജെ ജയ്‌ദേവ് അറിയിച്ചു.