സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലെ തര്‍ക്കം; ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം നല്‍കണമെന്ന് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു
സ്വന്തം ലേഖിക
തിരുവനന്തപുരം: ചുമതലകളില്‍ വീഴ്ച വരുത്തുന്ന അവസരത്തില്‍ ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേരളം.
ഭരണഘടനാ ലംഘനം, ചാന്‍സിലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവയുണ്ടായാല്‍ നിയമസഭയ്ക്ക് ഗവര്‍ണറെ പുറത്താക്കാന്‍ അനുമതിയുണ്ടാകണമെന്നാണ് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള മറുപടിയിലാണ് കേരളം ഈ ആവശ്യം കേന്ദ്രത്തിന് മുന്നില്‍ വച്ചത്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍മാരെ മാറ്റണമെന്ന് ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇക്കാര്യത്തിലടക്കം സംസ്ഥാനങ്ങളുടെ അഭിപ്രായമാണ് കേന്ദ്രം തേടിയത്. ഇതില്‍ നിയമ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞ മന്ത്രിസഭ യോഗം അംഗീകരിച്ചത്.
ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന പൂഞ്ചി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ആവശ്യത്തിനോട് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ സമയത്തും കേരളം അനുകൂലമായ ശുപാര്‍ശയാണ് നല്‍കിയിരുന്നത്.
സര്‍വകലാശാലകളിലെ നിയമനത്തെ ചൊല്ലിയും മറ്റും സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഈ തീരുമാനം സഹായിക്കും.