ഗവർണർക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; പരാതി നൽകി യുവമോർച്ച

Spread the love

സ്വന്തം ലേഖകൻ

വൈക്കം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച വൈക്കം എംഎൽഎയുടെ പിഎ യും സർക്കാർ ഉദ്യോഗസ്ഥനുമായ സുരേഷ് രവീന്ദ്രനാഥിനെതിരെ യുവമോർച്ച വൈക്കം പോലീസിൽ പരാതി നൽകി.

ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ പോലുള്ളവർക്കെതിരെ സർക്കാർ സർവ്വീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ അപകീർത്തിപരാമർശം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ശ്യാംകുമാർ ജില്ലാ വൈസ് പ്രസിഡൻ്റ് ജെ. പത്മകുമാർ, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് മനു കെ.എം, വൈക്കം മണ്ഡലം പ്രസിഡൻ്റ് അജിത്ത് ജില്ലാ കമ്മറ്റി അംഗങ്ങളായ രഞ്ജിത്ത് റെജി, അതുൽ എന്നിവർ നേതൃത്വം നൽകി.