
സ്വന്തം ലേഖിക
തിരുവനന്തപുരം: 14 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.
ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാന്‍സലര്‍ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണഘടനാ പദവിയുള്ള ഗവര്‍ണര്‍ക്ക് കൂടുതല്‍ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം.
ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്‍ അവതരണത്തിന് ഗവര്‍ണര്‍ മുന്‍കൂര്‍ അനുമതി നല്‍കിയിരുന്നു. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും.
ബില്ലിന്മേല്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കാണ് സാധ്യത. ചര്‍ച്ചക്ക് ശേഷം സബ്ജക്‌ട് കമ്മിറ്റിക്ക് വിടുന്ന ബില്‍ 13 ന് പാസ്സാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. സമാന നിലയില്‍ ബില്ലിലും ഗവര്‍ണര്‍ ഒപ്പിടാന്‍ ഇടയില്ല.