
സ്വന്തം ലേഖിക
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി വിഷയം ആർക്കും പുതുമയുള്ള കാര്യമല്ല.
എന്നാൽ ഇപ്പോൾ പണമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടിരുന്നേല്‍ അത് ഷര്‍ട്ടും ആഡംബര വസ്തുക്കളും ലൈംഗികാവശ്യങ്ങള്‍ വരെയെത്തി നില്‍ക്കുകയാണ്.
ഓഫീസുകളില്‍ വെച്ച് കൈക്കൂലി വാങ്ങിക്കുന്നതിലും കൈക്കൂലി വീരന്മാരായ ഉദ്യോഗസ്ഥര്‍ മാറ്റം വരുത്തിയെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോഴും ക്കൈക്കൂലികാര്‍ തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ 127 പേരാണ് കൈക്കൂലി കേസില്‍ പിടിയിലായിട്ടുള്ളത്.
ഈ വര്‍ഷം 40 ഉദ്യോഗസ്ഥരാണ് കൈക്കൂലി കേസില്‍ പിടിയിലായത്. ഇതില്‍ ഇലക്‌ട്രോണിക് മാര്‍ഗങ്ങളിലൂടെ കൈക്കൂലി വാങ്ങിച്ചവരുമുണ്ട്.
ഈ വര്‍ഷം പിടിയിലായ 14 പേര്‍ റവന്യൂ ഉദ്യോഗസ്ഥരാണ്. 13 പേര്‍ പിടിയിലായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.
റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരും കൈക്കൂലി ചോദിച്ചിട്ടുള്ളത്. ഇതിനായി 1000 രൂപ മുതല്‍ 70,000 രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുണ്ട്.
ഒണ്‍ലൈനായി ലഭിക്കുന്ന സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായാണ് ഉദ്യോഗസ്ഥര്‍ സാധരണക്കാരില്‍ നിന്ന് കൈക്കൂലി ചോദിക്കുന്നത്.