സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടോ? ഇനി ഗൂഗിള്‍ അറിയിക്കും; ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനം ഉടന്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖിക
കൊച്ചി: വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കുന്ന സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗൂഗിള്‍ അറിയിച്ചു.
ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നത് നീക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അപേക്ഷ നല്‍കാം. റിസള്‍ട്ട്‌സ് എബൗട്ട് യു ടൂള്‍ ആണ് ഇതിനായി നിലവില്‍ വരിക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉപയോക്താക്കളെ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. ഇതു നീക്കം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഗൂഗിളിനെ സമീപിക്കാം.
റിസള്‍ട്ട്‌സ് എബൗട്ട് യൂ ടൂളില്‍ വലത്തേ അറ്റത്തുള്ള മുന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്താല്‍ റിമൂവ് ഓപ്ഷന്‍ ഉണ്ടാവും. നിലവില്‍ ഗൂഗിള്‍ സപ്പോര്‍ട്ട് ടീമിനെ സമീപിച്ചാണ് ഇതു ചെയ്യാനാവുക.
ടൂള്‍ ഉപയോഗിച്ച് റിമൂവ് ചെയ്താല്‍ വെബില്‍ നിന്ന് വിവരങ്ങള്‍ പോവില്ല, എന്നാല്‍ അതു സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാവും.