സ്വർണ വില ഇന്നും കൂടി; രണ്ട് ദിവസം കൊണ്ട് പവന് വർധിച്ചത് 560 രൂപ

സ്വർണ വില ഇന്നും കൂടി; രണ്ട് ദിവസം കൊണ്ട് പവന് വർധിച്ചത് 560 രൂപ

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ വില ഇന്നും വർധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഒരു പവൻ സ്വർണത്തിന് ഇന്ന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 4570 രൂപയാണ് വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 35,680 രൂപയായിരുന്നു സ്വർണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ൽ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ വില വർധിക്കുകയായിരുന്നു.