തലസ്ഥാനത്ത് വീണ്ടും ഗുണ്ടാആക്രമണം; ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കുറിച്ച് വിവരം നൽകിയതിന് വീടുകയറി ആക്രമിച്ചു; പൊലീസുദ്യോഗസ്ഥയ്‌ക്കും കുടുംബത്തിനും ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ വീണ്ടും ഗുണ്ടാആക്രമണം.

ധനുവച്ചപുരം പരുത്തിവിള സ്വദേശി ബിജുവിന്റെ വീട്ടിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു കേസില്‍ പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ വീടുകയറി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയത്. ആക്രമണത്തിൽ
ബിജുവിനെ കൂടാതെ ഭാര്യ ഷിജി, പൊലീസുദ്യോഗസ്ഥയും സഹോദരിയുമായ ഷീജ, മറ്റൊരു സഹോദരി സോണിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തോളം പേരടങ്ങുന്ന ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാരാണ് പിടിച്ച്‌ പൊലീസില്‍ ഏല്‍പ്പിച്ചത്. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി സതീഷാണ് പിടിയിലായത്.

അതേസമയം, രണ്ടുപേര്‍ പിടിയിലായിട്ടുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.