
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം ശബരിമല ദർശനം നടത്തിയ അനുഭവം പങ്കുവെച്ചു. ശബരിമല അയ്യപ്പനെ കാണാൻ കഴിഞ്ഞതിന്‍റെ സന്തോഷം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. സന്നിധാനത്ത് നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അദ്ദേഹം തന്‍റെ അനുഭവം വെളിപ്പെടുത്തിയത്.
“ഇന്ന് ശബരിമല ദർശനം നടത്താൻ ഭാഗ്യം ലഭിച്ചു. സ്വാമി അയ്യപ്പന്‍റെയും വാവർ സ്വാമിയുടെയും സന്നിധിയിലെത്തി പ്രാർത്ഥിച്ചു. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു.” അബ്ദുൾ സലാം ഫേസ്ബുക്കിൽ കുറിച്ചു.
കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന അബ്ദുൾ സലാം പിന്നീട് ബിജെപിയിൽ ചേർന്നു. ന്യൂനപക്ഷ മോർച്ചയുടെ ദേശീയ ഉപാധ്യക്ഷനായി അബ്ദുൾ സലാമിനെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് നിയമിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group