നിങ്ങളുടെ ചെറുപ്പം നില നിറുത്തണോ…..?എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം….

Spread the love

സ്വന്തം ലേഖിക

പ്രായമാകുന്നതിന്റെ പ്രശ്നങ്ങള്‍ നമ്മളില്‍ പലരേയും അലട്ടാറുണ്ട്. പ്രായം കൂടുന്നതനുസരിച്ച്‌ ആരോഗ്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചർമത്തില്‍ അതിന്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

ചർമത്തില്‍ ചുളിവുകളും പാടുകളും വരുന്നത് സാധാരണമാണ്. എന്നാല്‍ ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ ഇതിനെ തടയാൻ കഴിയും. ഭക്ഷണത്തോടൊപ്പം നമ്മുടെ ഉറക്കം, മാനസികാവസ്ഥ, ജോലി എന്നിവയെല്ലാം പ്രായം തോന്നിക്കുന്നതിന് കാരണമായി വരാം. അതിനാല്‍ ഡയറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുരം ഒഴിവാക്കുകയെന്നത് ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ ഉത്തമ മാർഗമാണ്. മധുരമടങ്ങിയ വിഭവങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. ചോക്ളേറ്റും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍ വേണമെങ്കില്‍ കഴിക്കാം. കൃത്രിമമധുരം അടങ്ങിയ ഉത്പന്നങ്ങള്‍ വേണ്ടെന്ന് വയ്ക്കുക. കാരണം ഇവയെല്ലാം ചർമത്തെ ബാധിക്കും. ചർമം വലിഞ്ഞുതൂങ്ങുക, ചുളിവുകള്‍ വീഴുക എന്നിവയാണ് ഇവ കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍.

മദ്യം കഴിക്കുന്നതും ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പതിവായ മദ്യപാനം നിർജലീകരണത്തിലേക്ക് നയിക്കും. ഇത് ചർമത്തില്‍ വരകളും ചുളിവുകളും വീഴുന്നതിനും ചർമം വരണ്ടതാകുന്നതിനും കാരണമാകും.

ഒഴിവാക്കേണ്ട മറ്റൊന്ന് പ്രോസസ്ഡ് മീറ്റുകളാണ്. സോസേജ്, ഹോട്ട് ഡോഗ്, ബേക്കണ്‍ എല്ലാം ഇതിലുള്‍പ്പെടും. ഉയർന്ന അളവിലാണ് ഈ വിഭവങ്ങള്‍ വഴി നമ്മുടെ ശരീരത്തിലേക്ക് സോഡിയം എത്തുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

ഫാസ്റ്റ് ഫുഡ്സ് പതിവാക്കുന്നവർക്കും പ്രായം തോന്നിക്കും. ബർഗർ, പിസ പോലുള്ള വിഭവങ്ങളെല്ലാം ഇതിലുള്‍പ്പെടും. ഇവയിലുള്ള അധികമായ കൊഴുപ്പാണ് പ്രശ്നമാകുന്നത്. ഉയർന്ന ചൂടില്‍ പാകം ചെയ്യുന്നു എന്നതും ദോഷകരമാണ്. ചർമത്തെ തന്നെയാണ് ഈ ഭക്ഷണങ്ങളും ഏറെ ബാധിക്കുന്നത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉദ്ദേശം തേടിയ ശേഷം മദ്യം കഴിക്കുന്നതും ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പതിവായ മദ്യപാനം നിർജലീകരണത്തിലേക്ക് നയിക്കും. ഇത് ചർമത്തില്‍ വരകളും ചുളിവുകളും വീഴുന്നതിനും ചർമം വരണ്ടതാകുന്നതിനും കാരണമാകും.

ഒഴിവാക്കേണ്ട മറ്റൊന്ന് പ്രോസസ്ഡ് മീറ്റുകളാണ്. സോസേജ്, ഹോട്ട് ഡോഗ്, ബേക്കണ്‍ എല്ലാം ഇതിലുള്‍പ്പെടും. ഉയർന്ന അളവിലാണ് ഈ വിഭവങ്ങള്‍ വഴി നമ്മുടെ ശരീരത്തിലേക്ക് സോഡിയം എത്തുന്നത്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

ഫാസ്റ്റ് ഫുഡ്സ് പതിവാക്കുന്നവർക്കും പ്രായം തോന്നിക്കും. ബർഗർ, പിസ പോലുള്ള വിഭവങ്ങളെല്ലാം ഇതിലുള്‍പ്പെടും. ഇവയിലുള്ള അധികമായ കൊഴുപ്പാണ് പ്രശ്നമാകുന്നത്. ഉയർന്ന ചൂടില്‍ പാകം ചെയ്യുന്നു എന്നതും ദോഷകരമാണ്. ചർമത്തെ തന്നെയാണ് ഈ ഭക്ഷണങ്ങളും ഏറെ ബാധിക്കുന്നത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)