ഫ്ലവേഴ്‌സ് ഒരു കോടിയിൽ ഗുരുവായൂരപ്പനെ അവഹേളിച്ച്‌ ചോദ്യം; ഖേദം പ്രകടിപ്പിച്ച്‌  ചാനലും ശ്രീകണ്ഠന്‍ നായരും; വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല

ഫ്ലവേഴ്‌സ് ഒരു കോടിയിൽ ഗുരുവായൂരപ്പനെ അവഹേളിച്ച്‌ ചോദ്യം; ഖേദം പ്രകടിപ്പിച്ച്‌ ചാനലും ശ്രീകണ്ഠന്‍ നായരും; വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല

സ്വന്തം ലേഖിക

തിരുവനന്തപുരം: ഫ്ലവേഴ്‌സ് ചാനലില്‍ ആര്‍. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയില്‍ ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം ചോദിച്ചതിൽ ഖേദം പ്രകടിപ്പിച്ച്‌ അവതാരകനും ചാനലും.

കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകണ്ഠന്‍ നായര്‍ ചോദിച്ച ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു.

കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്?

ഓപ്ഷന്‍സ് നല്‍കിയത് ഇങ്ങനെയും.

1) ദുര്യോധനന്‍

2) സീത

3) അര്‍ജുനന്‍

4) ഗുരുവായൂരപ്പന്‍

5) യുധിഷ്ഠിരന്‍

ഇതിനെതിരേ വിശ്വാസി സമൂഹത്തില്‍ നിന്നു വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു.

ഇതോടെ കഴിഞ്ഞ ദിവസത്തെ ഒരു കോടി പരിപാടി ആരംഭിക്കും മുന്‍പ് ഖേദപ്രകടനവുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തി. അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നു എന്നും എന്നാല്‍, മന:പൂര്‍വം അത്തരമൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ഇത്തരമൊരു ചോദ്യം വേദനജനകമായി എന്നു മനസിലാക്കുന്നെന്നും താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ വിശദീകരിച്ചു.