play-sharp-fill
യൂണിഫോം അഴിച്ചുവെച്ച്‌ തോര്‍ത്തുടുത്തു; കരകവിഞ്ഞ് ഒഴുകുന്ന തോട് നീന്തി കയറി വീട്ടുകാരെ മറുകരയില്‍ എത്തിച്ചു; വൈറലായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പോലീസുകാരന്‍

യൂണിഫോം അഴിച്ചുവെച്ച്‌ തോര്‍ത്തുടുത്തു; കരകവിഞ്ഞ് ഒഴുകുന്ന തോട് നീന്തി കയറി വീട്ടുകാരെ മറുകരയില്‍ എത്തിച്ചു; വൈറലായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പോലീസുകാരന്‍

സ്വന്തം ലേഖിക

കോട്ടയം: വെള്ളപ്പൊക്കത്തിനിടെ യൂണിഫോം അഴിച്ചുവെച്ച്‌ തോര്‍ത്തുടുത്തു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി പോലീസുകാരൻ.

പാമ്പാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് കുമാര്‍ ആണ് യൂണിഫോം അഴിച്ചുവെച്ച്‌ സാഹസിക രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. വീടുകളില്‍ ഒറ്റപ്പെട്ടപോയവരെ രക്ഷിക്കാന്‍ യൂണിഫോം അഴിച്ചുവെച്ച്‌ ഇറങ്ങിയ യുടെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ പാമ്പാടി പുറക്കളം ഭാഗത്ത് തോട് കരകവിഞ്ഞൊഴുകി വീടുകള്‍ ഒറ്റപ്പെട്ടതോടെ നാട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി എസ്.എച്ച്‌.ഒ പ്രശാന്ത് കുമാറും സംഘവും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരില്‍ നിന്ന് തോര്‍ത്ത് വാങ്ങി ഉടുത്ത് കരകവിഞ്ഞ് ഒഴുകുന്ന തോട് നീന്തി എസ്.എച്ച്‌.ഒ ഒറ്റപ്പെട്ട വീടുകളില്‍ എത്തി.

അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ വീട്ടുകാരെ മറുകരയില്‍ എത്തിച്ചു. ശ്രീനിലയം രാമചന്ദ്രന്റെ അര്‍ബുദ രോഗിയായ അമ്മയെയും അങ്ങാടിക്കുന്നേല്‍ അഭിലാഷ്, രാജന്‍ എന്നിവരെയും പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തില്‍ സുരക്ഷിതമായി അക്കരെയെത്തിക്കാന്‍ സാധിച്ചു.

സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.