video
play-sharp-fill

മദ്യപിച്ച്‌ വണ്ടിയോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാൻ നിര്‍ദ്ദേശം; പിടികൂടിയത് ഒരാളെ മാത്രം; പെറ്റി പിടിക്കാനുള്ള ക്വാട്ട തികക്കാതിരുന്ന പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

മദ്യപിച്ച്‌ വണ്ടിയോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാൻ നിര്‍ദ്ദേശം; പിടികൂടിയത് ഒരാളെ മാത്രം; പെറ്റി പിടിക്കാനുള്ള ക്വാട്ട തികക്കാതിരുന്ന പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിലെ ക്വാട്ട തികക്കാതിരുന്ന പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ജില്ലാ പൊലീസ്.

തൃശൂര്‍ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരനാണ് മേലുദ്യോഗസ്ഥന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മദ്യപിച്ച്‌ വണ്ടിയോടിക്കുന്നവരെ പിടിക്കുന്നതിന് നല്‍കിയ ടാര്‍ജറ്റ് തികഞ്ഞില്ലെന്നാണ് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ച്‌ വണ്ടിയോടിക്കുന്ന രണ്ട് പേരെയെങ്കിലും പിടികൂടാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പൊലീസുകാരന് ഒരാളെ മാത്രമേ പിടികൂടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ക്വാട്ട തികയ്ക്കുന്നതില്‍ വീഴ്ച വരുത്തിയത് ഗുരുതര കുറ്റമാണെന്നും മേലധികാരിയുടെ നിര്‍ദേശം പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കടുത്ത മാനസിക പീഡനം അനുഭവിക്കുന്നുവെന്ന വിമര്‍ശനം സേനാംഗങ്ങളില്‍ നേരത്തെയുണ്ട്. മാസങ്ങള്‍ക്ക് മുൻപാണ് തൃശൂര്‍ നഗരത്തിലെ പൊലീസുദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവമുണ്ടായത്. നേരത്തെ പെറ്റിക്കേസുകള്‍ക്ക് ക്വാട്ട നല്‍കിയുള്ള നടപടി ഏറെ വിവാദമായതോടെ അവസാനിപ്പിക്കുകയായിരുന്നു.