
സ്വന്തം ലേഖിക
കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പൊലീസ് പിടിയില്‍.
മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വയനാട്ടില്‍ വച്ച് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് മാത്രം ഇയാള്‍ക്കെതിരെ 100 കേസുകളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുളള കൊഡിഷ് നിധി ലിമിറ്റഡ് എന്ന പേരില്‍ പണമിടപാട് സ്ഥാപനം തുടങ്ങിയായിരുന്നു തട്ടിപ്പ്.
സ്ഥിര നിക്ഷേപങ്ങള്‍ക്ക് 10 മുതല്‍ 12 ശതമാനം പലിശ വാഗ്ദാനം ചെയ്തായിരുന്നു ധനസമാഹരണം. കോഴിക്കോട് ജില്ലയിലെ ശാഖകളില്‍ നിന്ന് ഇത്തരത്തില്‍ അബ്ദുളളക്കുട്ടി നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ചെറുവണ്ണൂര്‍ ശാഖയില്‍ മാത്രം 1.5കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് നിക്ഷേപകരുടെ പരാതി. സമാന രീതിയില്‍ ഈസ്റ്റ് ഹില്‍, വടകര, എന്നീ ശാഖകളിലും കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ട്.
മാസങ്ങളായി ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് ലുക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അബ്ദുളളക്കുട്ടിയെ രഹസ്യവിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലേ, തട്ടിപ്പിന്റെ മറ്റുവശങ്ങളെക്കുറിച്ച് വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ സ്വത്ത് കണ്ടുകെട്ടാനുളള നടപടിയും ആരംഭിച്ചു.
അബ്ദുളളക്കുട്ടിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനരയായവര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. നിക്ഷേപിച്ച പണം തിരികെ കിട്ടാനുളള നടപടികള്‍ പൊലീസ് വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.



