play-sharp-fill
പാലക്കാട് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

പാലക്കാട് മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

സ്വന്തം ലേഖിക

പാലക്കാട്: വിത്തനശ്ശേരിയില്‍ മകനെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി.


നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് (65) മകന്‍ മുകുന്ദനെ (39) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
ഇന്ന് രാവിലെ പ്രദേശവാസികളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലകൃഷ്ണനും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മുകുന്ദന്‍ അവിവാഹിതനാണ്. കടുത്ത പ്രമേഹ രോഗിയായിരുന്ന മകനെ ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.