കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റും ചേർന്ന് ഫോസ്ടാക്ക് ( fostac) ട്രെയിനിംഗ് ക്ലാസ് നടത്തി
സ്വന്തം ലേഖിക
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് മായി സഹകരിച്ച് ഫോസ്ടാക്ക് ( fostac) ട്രെയിനിംഗ് ക്ലാസ് നടത്തി.
അരുവിത്തറ സെന്റ് ജോർജ് കോളേജിലെ അധ്യാപകനായ ബീൻസ് കെ തോമസ് ക്ലാസ്സുകൾ നയിച്ചു. ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ അലക്സ് കെ ഐസക് എന്നിവർ മുഖ്യാതിഥികളായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടത്തി. കോട്ടയം യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ സെക്രട്ടറി എ എസ് പ്രേമി ട്രഷറർ കെ സുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് മത്തായി, ജില്ലാ ജോയിൻ്റ് സെക്രട്ടറി അനിയൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. 45 ഓളം അംഗങ്ങൾ ട്രെയിനിംഗ് ക്ലാസിൽ പങ്കെടുത്തു.
Third Eye News Live
0